‘പൊലീസിന്റെയും ആര്‍എസ്എസിന്റെയും ഒരേ കാക്കി’; പിണറായിയുടെ പൊലീസില്‍ പൂര്‍ണ വിശ്വാസമെന്ന് ശോഭാ സുരേന്ദ്രന്‍

പിണറായിയുടെ പൊലീസില്‍ പൂര്‍ണവിശ്വാസമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. കേരളാ പൊലീസിലും ആഭ്യന്തരവകുപ്പിലും പൂര്‍ണവിശ്വാസമാണ്. അമിത് ഷായുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ഈ വിശ്വസത്തിലാണ് ഇവിടെയെത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമ്പോള്‍ പിണറായിക്ക് എന്തുകൊണ്ട് അവിടെയുള്ള പൊലീസിനെ വിശ്വാസത്തിലെടുക്കാനാകുന്നില്ലെന്നും ശോഭ ചോദിച്ചു. പൊലീസിന്റെയും ആര്‍എസ്എസിന്റെയും ഒരേ കാക്കിയാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.