നടിയെ ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംശയമുന്നയിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ഈ തരത്തിലാണ് അന്വേഷണമെങ്കില്‍ ഈ കേസില്‍ പൊലീസിന്റെ തിരക്കഥ അത്ര ഭദ്രമല്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ചാനല്‍ ചര്‍ച്ചയിലായിരുന്നു ഉണ്ണികൃഷ്ണന്റ പരാമര്‍ശം.
പൊലീസ് അതീവ ജാഗ്രതയോടെയും കൃത്യപാലനത്തില്‍ ഒരു തരത്തിലുമുള്ള കോംപ്രമൈസും ഇല്ലാതെ അന്വേഷണം നടത്തിയ ഒരു വിഷയമായിരിക്കാം ഇത്. പക്ഷെ അവരുടെ നിഗമനങ്ങളും അന്വേഷണവഴികളും കുറ്റമറ്റതാണ് താന്‍ കരുതുന്നില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
കാലഹരണപ്പെട്ടതും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എതിര്‍ത്തിട്ടുമുള്ളതായ മെത്തേഡ് ആണ് അന്വേഷണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ഇപ്പോള്‍ പുറത്ത് വരുന്ന തെളിവുകള്‍ അത്ര വിശ്വാസത്തിലെടുക്കാന്‍ പറ്റുന്നതല്ല, അത്തരം തെളിവുകളിലാണ് പൊലീസ് ഈ കേസുമായി മുന്നോട്ട് പോകുന്നതെങ്കില്‍ ഈ ക്രിമിനല്‍ കേസില്‍ പൊലീസ് ഉണ്ടാക്കിയിരിക്കുന്ന തിരക്കഥ അത്ര ഭദ്രമല്ലെന്നാണ് തന്റെ വിശ്വാസമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.