‘നടിയെ ആക്രമിച്ചത് ദിലീപിന്റെ ക്വട്ടേഷന്‍; പള്‍സര്‍ സുനി ദൃശ്യങ്ങള്‍ കാണിച്ചു’; ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യമൊഴി പുറത്ത്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ വീണ്ടും മൊഴി. കേസിലെ ഏഴാം പ്രതിയായ ചാര്‍ളിയാണ് ദിലീപിന് സംഭവത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് ആരോപിച്ച് മൊഴി നല്‍കിയത്. ദിലീപിന്റെ ക്വട്ടേഷനാണ് നടിക്കെതിരെ നടത്തിയ ആക്രമണമെന്ന് പള്‍സര്‍ സുനി തന്നോട് പറഞ്ഞെന്നാണ് ചാര്‍ളിയുടെ മൊഴി.
നടിയെ ആക്രമിച്ചതിന്റെ മൂന്നാംദിവസമാണ് പള്‍സര്‍ സുനി തന്നോട് ഇത് പറഞ്ഞതെന്നും ചാര്‍ളിയുടെ രഹസ്യമൊഴിയിലുണ്ട്. നടിയെ ആക്രമിച്ചതിന് ശേഷം കോയമ്പത്തൂരില്‍ ചാര്‍ളിയുടെ വീട്ടിലാണ് പള്‍സര്‍ സുനി ഒളിവില്‍ കഴിഞ്ഞത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങളും പള്‍സര്‍ സുനി കാണിച്ചതായി ചാര്‍ളി നല്‍കിയ മൊഴിയിലുണ്ട്. ഏഴാം പ്രതിയായ ചാര്‍ളിയെ മാപ്പുസാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

© 2022 Live Kerala News. All Rights Reserved.