എക്‌സൈസ് നികുതി കുറക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരായി; ഇന്ധന വില രണ്ട് രൂപ കുറയും

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കുറയും. പുതിയ നിരക്ക് ഇന്ന് അര്‍ധ രാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയതോടെ എക്‌സൈസ് നികുതി കുറക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരാവുകയായിരുന്നു.
ഇന്ധന വില വര്‍ധനവില്‍ രാജ്യത്തെങ്ങും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയ എക്‌സൈസ് നികുതിയില്‍ കുറവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ എണ്ണവില താഴ്ന്ന്‌പ്പോള്‍ പലപ്പോഴായി വര്‍ധിപ്പിച്ച എക്‌സൈസ് തീരുവയുടെ പത്തിലൊന്ന് മാത്രമാണ് ഇപ്പോള്‍ കുറച്ചിട്ടുള്ളത്.

© 2022 Live Kerala News. All Rights Reserved.