സാമ്പത്തിക തട്ടിപ്പില്‍ വിവാദ വ്യവസായി വിജയ് മല്ല്യ ലണ്ടനില്‍ അറസ്റ്റില്‍; ഉടനടി ജാമ്യവും

വായ്പയെടുത്ത് മുങ്ങിയ വിവാദ വ്യവസായ വിജയ് മല്ല്യയെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ് ചെയ്തത്. മല്ല്യക്ക് വെസ്റ്റ് മിനിസ്റ്റര്‍ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. കളളപ്പണം വെളുപ്പിച്ച കേസില്‍ ലണ്ടനിലെ വീട്ടില്‍ വെച്ചാണ് മല്ല്യയെ അറസ്റ്റ് ചെയ്തത്. സിബിഐ മല്ല്യയുടെ അറസ്റ്റ് സ്ഥിരീകരിച്ചിരുന്നു. ഈ വര്‍ഷം ഏപ്രിലിലും മല്ല്യയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഉടന്‍തന്നെ ജാമ്യം ലഭിച്ചിരുന്നു.
ഇന്ത്യയില്‍ വിവിധ ബാങ്കുകളിലായി 9000 കോടി രൂപയുടെ വായ്പ കുടിശ്ശിക വരുത്തിയ മല്ല്യ ലണ്ടനിലേക്ക് കടക്കുകയായിരുന്നു. മല്ല്യയെ വിട്ടുതരാന്‍ ഇന്ത്യ ലണ്ടനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല.

© 2022 Live Kerala News. All Rights Reserved.