നടപടികള്‍ പൂര്‍ത്തിയായി, ആലുവ സബ്ജയിലില്‍ നിന്ന് ദിലീപ് പുറത്തിറങ്ങി; നടിയെ ആക്രമിച്ച കേസില്‍ ജാമ്യം കിട്ടിയ താരത്തെ കാത്ത് ബൊക്കയും ലഡുവുമായി ഫാന്‍സ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടിയ ദിലീപ് ആലുവ സബ്ജയിലില്‍ നിന്ന് പുറത്തിറങ്ങി. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപ് പുറത്തിറങ്ങിയത്. ആലുവ സബ് ജയിലിന് വെളിയില്‍ കാത്തുനിന്ന ആരാധകര്‍ക്ക് നേരെ കൈവീശി കാണിച്ചാണ് ദിലീപ് പുറത്തേക്ക് എത്തിയത്. വാഹനത്തില്‍ കയറുന്നതിന് മുമ്പായി ആരാധകര്‍ക്ക് നേരെ കൈവീശിയും കൈകൂപ്പിയും താരം സ്വീകരണത്തിന് നന്ദിയറിയിച്ചു.
ആലുവ ജയിലിന് പുറത്ത് ദിലീപിനെ ദിലീപ് ഫാന്‍സ് ജാമ്യ വിവരം പുറത്തുവന്നത് മുതല്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ബൊക്കയും ലഡുവുമായി താരത്തെ ഫാന്‍സ് കാത്തുനില്‍ക്കുന്നതിന് ഇടയിലാണ് ജയില്‍ കവാടത്തിലൂടെ ദിലീപ് പുറത്തെത്തിയത്. ആരാധകരെ അഭിവാദ്യം ചെയ്ത് പുറത്തിറങ്ങിയ താരം ആലുവ പറവൂര്‍കവലയിലെ സഹോദരന്‍റെ വീട്ടിലേയ്ക്കാണെത്തിയത്. ഭാര്യ കാവ്യാ മാധവനും അമ്മയും മകള്‍ മീനാക്ഷിയും കുടുംബാംഗങ്ങളും ചേര്‍ന്നാണ് ദിലീപിനെ വീട്ടില്‍ സ്വീകരിച്ചത്. സിദ്ദിഖ്. ധര്‍മ്മജന്‍. രാമലീല സംവിധായകന്‍ അരുണ്‍ ഗോപി തുടങ്ങി സിനിമാ പ്രവര്‍ത്തകരും ദിലീപിനെ സ്വീകരിക്കാന്‍ വീട്ടിലെത്തിയിരുന്നു.

© 2022 Live Kerala News. All Rights Reserved.