പാക്ക് സൈന്യത്തിന്‍റെ വെടിവെപ്പില്‍ ജമ്മുകശ്മീരില്‍ രണ്ട്‌ കുട്ടികള്‍ കൊല്ലപ്പെട്ടു ; അതിര്‍ത്തിയില്‍ ഏഴു പേര്‍ക്ക് പരുക്ക്‌

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ചില്‍ പാക്ക് സൈന്യം നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും രണ്ട്‌കുട്ടികള്‍ കൊല്ലപ്പെട്ടു.രണ്ട് കുട്ടികളില്‍ ഒരാള്‍ പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞു. ഇസ്രാര്‍ അഹമ്മദ് എന്ന പത്തു വയസുകാരനും കൊല്ലപ്പെട്ടു.വെടിവെപ്പില്‍ ഗ്രാമത്തിലെ ഏഴു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 6.30 നാണ് പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരേ വെടിയുതിര്‍ത്തത്. പൂഞ്ച് ജില്ലയിലെ ഗ്രാമങ്ങളും സൈനിക പോസ്റ്റും ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നാണ് നിഗമനം. പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി തവണ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.കഴിഞ്ഞ മാസം പൂഞ്ചില്‍ നടന്ന വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു.

© 2022 Live Kerala News. All Rights Reserved.