വീണ്ടും വിമാന ഇന്ധന വിലയില്‍ വര്‍ധന; ആഗസ്തിന് ശേഷം ഇത് മൂന്നാം തവണ; യാത്രാനിരക്കുകള്‍ ഉയര്‍ന്നേക്കും

ന്യൂ ഡല്‍ഹി: വിമാന ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. ആറ് ശതമാനം വര്‍ധനയാണ് ഏവിയേഷന്‍ ടര്‍ബെന്‍ ഫ്യൂവലിന് നിശ്ചയിച്ചത്. ആഗസ്തിന് ശേഷം മൂന്നാം തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. വിമാനയാത്ര നിരക്കുകളില്‍ വര്‍ധനയ്ക്ക് സാഹചര്യമൊരുക്കുകയാണ് ഇതോടെ കേന്ദ്രസര്‍ക്കാര്‍.
3000 രൂപയുടെ വ്യത്യാസമാണ് പുതിയ വിമാന ഇന്ധന നിരക്ക് നിശ്ചയിച്ചതിലൂടെ ഉണ്ടായിരിക്കുന്നത്. ഗ്യാസ് സിലണ്ടര്‍ വില വര്‍ധനയ്ക്ക് പിന്നാലെയാണ് വിമാന ഇന്ധനവിലയിലും മോഡിസര്‍ക്കാരിന്റെ പരിഷ്‌കരണം. തുടര്‍ച്ചയായ ഇന്ധന വിലവര്‍ധനയെ മറികടക്കാന്‍ വിമാന കമ്പനികള്‍ യാത്രാനിരക്കുകള്‍ കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടുണ്ട്. ഡല്‍ഹിയില്‍ നേരത്തെ കിലോ ലിറ്ററിന് 50.020 രൂപയായിരുന്ന ഇന്ധനവില പുതുക്കി 53,045 രൂപയാക്കി. സെപ്തംബറില്‍ നാല് ശതമാനം വിലവര്‍ധിപ്പിച്ചതിന് പിന്നാലെയാണ് 6 ശതമാനത്തിന്റെ വിലകയറ്റം.

© 2024 Live Kerala News. All Rights Reserved.