ചിലവന്നൂരില്‍ മമ്മൂട്ടിയും കുടുംബവും കായല്‍ കയ്യേറിയെന്ന് വിജിലന്‍സിന് പരാതി; അന്വേഷണത്തിന് നിര്‍ദേശം നല്‍കി

അംബേദ്കറുടെ ജീവചരിത്രം ഉള്‍ക്കൊള്ളിച്ചുള്ള സിനിമയില്‍ അഭിനയിച്ചതിന് മമ്മൂട്ടിക്ക് കൊച്ചി കടവന്ത്രയില്‍ കോടിയലധികം വിലവരുന്ന സര്‍ക്കാര്‍ ഭൂമി സൗജന്യമായി പതിച്ചു നല്‍കിയതില്‍ വന്‍ അഴിമതിയും, ക്രമക്കേടുകളും, നിയമ ലംഘനങ്ങളും നടന്നിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഇത് കൂടാതെ മമ്മൂട്ടിയും കുടുംബവും കൊച്ചി ചലവന്നൂരില്‍ 17 സെന്റ് കായല്‍ കയ്യേറ്റം നടത്തിയെന്ന് കൊച്ചി നഗരസഭ കണ്ടെത്തുകയും, നടപടിയെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മമ്മൂട്ടിയും, കുടുംബവും സബ് കോടതിയെ സമീപിച്ചു. കായല്‍ കയ്യേറിയെങ്കില്‍ നഗരസഭ നടപടിയെടുക്കാന്‍ കോടതി ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെ മമ്മൂട്ടി ജില്ലാ കോടതിയെ സമീപിച്ചു. ജില്ലാ കോടതി മമ്മൂട്ടിയുടെ ഈ ഹര്‍ജി തള്ളുകയും ചെയ്തു. എന്നിട്ടും നഗരസഭ ഇതുവരെ നടപടി എടുക്കുന്നില്ലെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. ഈ രണ്ടുകേസുകളിലും അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് പായിച്ചിറ നവാസ് വിജിലന്‍സിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്.

© 2022 Live Kerala News. All Rights Reserved.