‘ഞങ്ങള്‍ക്ക് ബുള്ളറ്റ് ട്രെയിന്‍ വേണ്ട മെച്ചപ്പെട്ട റെയില്‍വേ മതി’; പ്രധാനമന്ത്രിയ്ക്ക് പന്ത്രണ്ടാം ക്ലാസുകാരിയുടെ നിവേദനം

മുംബൈ: മുംബൈയില്‍ തീവണ്ടി അപകടങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിദ്യാര്‍ത്ഥിനിയുടെ നിവേദനം. പന്ത്രണ്ടാം ക്‌ളാസില്‍ പഠിപ്പിക്കുന്ന ശ്രേയ ചവനാണ് മോഡിയ്ക്ക് നിവേദനം നല്‍കിയത്. ഞങ്ങള്‍ക്ക് ബുള്ളറ്റ് ട്രെയിന്‍ വേണ്ട, ഞങ്ങള്‍ക്ക് വേണ്ടത് മെച്ചപ്പെട്ടതും സുരക്ഷിതവുമായ റെയില്‍വെയാണെന്ന് ശ്രേയ പ്രധാനമന്ത്രിയോട് പറഞ്ഞു. റെയില്‍വേ സൗകര്യങ്ങള്‍ വികസിപ്പിക്കാതെ മുംബൈ , അഹമ്മദാബാദ് ബന്ധിപ്പിച്ചുകൊണ്ട് ബുള്ളറ്റ് ട്രയിന്‍ പദ്ധതി കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തെയും ശ്രേയ വിമര്‍ശിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് ലോക്കല്‍ ട്രെയിനില്‍ പോലും യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബുള്ളറ്റ് ട്രെയിന്‍ എന്തിനാണെന്നാണ് പതിനേഴു വയസുകാരിയുടെ ചോദ്യം. നിവേദനം നല്‍കാന്‍ തീരുമാനിച്ച് 24 മണിക്കൂറിനകം 4000ല്‍ അധികം പേരാണ് നിവേദനത്തില്‍ ഒപ്പിട്ടു നല്‍കിയത്. പത്ത് ദിവസം മുന്‍പ് നടന്ന റെയില്‍വേ അപകടത്തില്‍ തങ്ങളുടെ സുഹൃത്തുകളെ നഷ്ടപ്പെട്ടു. അതിന് ശേഷം മുംബൈക്ക് സമീപമുളള എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലെ അപകടമാണ് പ്രധാനമന്ത്രിയ്ക്ക് നിവേദനം എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് ശ്രേയ പറഞ്ഞു.

ബുള്ളറ്റ് ട്രെയിന്‍ അനുവദിച്ച ഫണ്ട് റെയില്‍വേയിലെ സൗകര്യം മെച്ചപ്പെടുത്താന്‍ ഉപയോഗപ്പെടുത്തണം എന്ന ആവശ്യമാണ് നിവേദനത്തില്‍ നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയ്ക്ക് മാത്രമല്ല, റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും ശ്രേയ നിവേദനം നല്‍കും.

© 2024 Live Kerala News. All Rights Reserved.