‘കുഞ്ഞാലിക്കുട്ടിയും കൂട്ടരും സ്വന്തം മക്കളെ സിറിയയിലേക്ക് അയക്കുമോ?’; ഹാദിയയുടെ വീട്ടില്‍ കുമ്മനമെത്തി; പിതാവുമായി കൂടിക്കാഴ്ച

മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും കൂട്ടരും സ്വന്തം മക്കളെ സിറിയയിലേക്ക് അയക്കാന്‍ തയ്യാറാകുമോ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വൈക്കത്ത് ഹാദിയയുടെ വീട്ടിലെത്തി പിതാവ് അശോകനെ കണ്ട് സംസാരിച്ച ശേഷമായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. വിമര്‍ശനം ഉന്നയിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആദ്യം മതം മാറട്ടെ.
ഹാദിയ കേസില്‍ സിപിഐഎം പിബി അംഗം വൃന്ദാ കാരാട്ടിന്റെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നിലപാട് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. വൃന്ദാ കാരാട്ടിന് കുട്ടികളില്ലാത്തത് കൊണ്ട് ഹാദിയയുടെ രക്ഷിതാക്കളുടെ വേദനയറിയാന്‍ കഴിയില്ലെന്നും കുമ്മനം പറഞ്ഞു. ഹാദിയയുടെ പിതാവിനെ സന്ദര്‍ശിച്ചെങ്കിലും വീട്ടിലുണ്ടായിരുന്ന ഹാദിയയുമായി കുമ്മനം സംസാരിച്ചില്ല.

© 2022 Live Kerala News. All Rights Reserved.