പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി; ആര്‍ത്തിമൂത്ത് ഉദ്യോഗസ്ഥര്‍ കൊള്ളരുതായ്മ കാണിക്കുന്നു

പദ്ധതികള്‍ താളം തെറ്റുന്നത്മൂലം പൊതുമരാമത്ത് വകുപ്പ് ഉദ്യോസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോസ്ഥര്‍ ആര്‍ത്തിമൂത്ത് കൊള്ളരുതായ്മകള്‍ കാണിക്കുന്ന്‌കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാതെ പണം വാങ്ങി സര്‍ക്കാരിന് നഷ്ടമുണ്ടാക്കുകയാണ് ഉദ്യോസ്ഥര്‍ ചെയ്യുന്നത്. പദ്ധതികള്‍ വൈകാന്‍ കാരണം ആസൂത്രണമില്ലായ്മയാണെന്നും മഴയെമാത്രം കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥരില്‍ ചിലര്‍ കിട്ടുന്ന ശമ്പളം കൊണ്ട് തൃപ്തരല്ല. ഉദ്യോസ്ഥര്‍ക്ക് കാരക്ഷമത പോര. കേരളത്തില്‍ മേലെതട്ടില്‍ അഴിമതി കുറഞ്ഞു. അറ്റകുറ്റപ്പണിയും നിര്‍മ്മാണം നടത്തിയ കരാറുകാരുടെ ബാധ്യതയാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

© 2022 Live Kerala News. All Rights Reserved.