പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ജമ്മു കശ്മീരിലേക്ക്; അതിര്‍ത്തിയിലെ സുരക്ഷ സംവിധാനം വിലയിരുത്താന്‍ സിയാച്ചിനിലുമെത്തും

പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അതിര്‍ത്തിയിലെ സുരക്ഷ സംവിധാനം വിലയിരുത്താന്‍ ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. പ്രതിരോധ മന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യത്തെ സന്ദര്‍ശനമാണിത്.
ജമ്മു കശ്മീരിനെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കം പരിഹരിക്കണമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദര്‍ സിങ് അഭിപ്രായപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് നിര്‍മല സീതാരാമന്റെ സന്ദര്‍ശനം. ഉത്തര്‍പ്രദേശോ ബീഹാറോ മറ്റേതെങ്കിലും സംസ്ഥാനമോ പോലെ ജമ്മു കശ്മീരും ഇന്ത്യയുടെ ഭാഗമാണ്. ഭാവിതലമുറയ്ക്കായി പാക് അധിനിവേശ കശ്മീരിലെ പ്രശ്‌നം പരിഹരിക്കേണ്ടതാണെന്നും സിങ് പറഞ്ഞു. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന സന്ദര്‍ശത്തിനിടയില്‍ നിര്‍മല സീതാരാമന്‍ 30ന് സിയാച്ചിനിലെത്തും. സൈനിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയിലേര്‍പ്പെടും.

സൈന്യവും പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി പരിഹരിക്കാതെ കിടക്കുന്ന വിഷയങ്ങള്‍ക്ക് കൂടിയാലോചനയിലൂടെ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും അവര്‍ മന്ത്രിയായി ചുമതലയേറ്റപ്പോള്‍ പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.