‘കേരള കോണ്‍ഗ്രസുമായി യുഡിഎഫിനുളളത് 40 വര്‍ഷത്തില്‍ കൂടുതലായുളള ബന്ധം’; മാണി തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് രമേശ് ചെന്നിത്തല

കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎം മാണിയെ യുഡിഎഫ് പറഞ്ഞുവിട്ടതല്ല. മാണിയുടെ നിലപാടാണ് മാറേണ്ടതെന്നും രമേശ് ചെന്നിത്തല മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
നാല്‍പ്പത് വര്‍ഷത്തില്‍ കൂടുതലായുള്ള ബന്ധമാണ് യുഡിഎഫിന് മാണിയോടുള്ളത്. അന്നും ഇന്നും മാണിയോടുള്ള സമീപനത്തില്‍ ഒരു മാറ്റവുമില്ല. രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ മണിക്കൂറുകള്‍ മതി.ആരും മുന്നണി വിട്ടു പോകില്ലെന്നും ജെഡിയു മുന്നണിയില്‍ത്തന്നെ തുടരുമെന്നും രമേശ് വ്യക്തമാക്കി.

© 2023 Live Kerala News. All Rights Reserved.