രാമലീലയുടെ പ്രതികരണങ്ങളറിഞ്ഞ് ദിലീപ് പൊട്ടിക്കരഞ്ഞു; സംവിധായകനും നിര്‍മ്മാതാവും ആലുവ സബ്ജയിലില്‍ എത്തി

ഇന്നലെ റിലീസ് ചെയ്ത തന്റെ ചിത്രം രാമലീലയുടെ വിജയവാര്‍ത്തയറിഞ്ഞ് നടന്‍ ദിലീപ് വികാരധീനനായി പൊട്ടിക്കരഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ആദ്യ റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം സംവിധായകനും സംഘവും ആലുവ സബ്ജയിലില്‍ എത്തി ദിലീപിനെ കണ്ടിരുന്നു.
സംവിധായകന്‍ അരുണ്‍ ഗോപി, നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ് എന്നിവരാണ് ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചതെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. തിയറ്ററുകളിലെത്തുന്ന പ്രേക്ഷകരും ഓണ്‍ലൈന്‍ മാധ്യമങ്ങളും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് നല്‍കുന്നതെന്നും അവര്‍ ദിലീപിനെ അറിയിച്ചു. എന്നാല്‍ ദിലീപ് മറുപടികള്‍ക്ക് മുതിര്‍ന്നില്ലെന്നാണ് വിവരം.

© 2022 Live Kerala News. All Rights Reserved.