കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 12 വരെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നീട്ടി. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു കോടതി നടപടികള്‍. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ദിലീപിനെ പൊലീസ് കോടതിയില്‍ ഹാജരാക്കുന്നത്.
ജൂലൈ പത്തിനാണ് ദിലീപിനെ അറസ്റ്റു ചെയ്തത്. ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അഞ്ചാം തവണയാണ് ദിലീപ് കോടതിക്ക് മുന്നില്‍ ജാമ്യം തേടുന്നത്. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങൾ കേട്ട കോടതി വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്.