നൂറ് ദിവസം പിന്നിട്ട ഗൂര്‍ഖാലാന്‍ഡ് അനിശ്ചിതകാല ബന്ദ് ജിജെഎം പിന്‍വലിച്ചു; നടപടി കേന്ദ്ര ആഭ്യന്തര മന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന്

ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം രൂപികരിക്കണമെന്ന് ആവശ്യപ്പെട്ട് ഗൂര്‍ഖാലാന്‍ഡ് ജനമുക്തി മോര്‍ച്ച(ജിജെഎം) 104 ദിവസമായി നടത്തിവരുന്ന അനിശ്ചിതകാല ബന്ദ് അവസാനിപ്പിച്ചു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് സമരപരിപാടികള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് ഡിജെഎം അസിസ്റ്റന്‍ഡ് ജനറല്‍ സെക്രട്ടറി ജ്യോതി റായ് പറഞ്ഞു.
ജൂണ്‍ 15നാണ് ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡാര്‍ജിലിങ്ങില്‍ പ്രക്ഷോഭം ആരംഭിച്ചത്. സംഘര്‍ഷത്തിനിടെ ഒരു പൊലീസുകാരനും രണ്ട് പ്രക്ഷോഭകരും കൊല്ലപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്‍പ്പെടെ അടച്ചിട്ടാണ് ജിജെഎം ആദ്യഘട്ടത്തില്‍ ബന്ദിന് ആഹ്വാനം ചെയ്തത്.

ജനമുക്തി മോര്‍ച്ചാ നേതാവ് ഗുരുങ്ങിന്റെ ഓഫീസ് ജൂണ്‍ 15 ന് റെയ്ഡ് ചെയ്തതിന് പിന്നാലെയാണ് ഗൂര്‍ഖാലാന്‍ഡ് രുപീകരിക്കണമെന്നാവശ്യപ്പെട്ട പ്രക്ഷോഭം ആളികത്തിയത്.

© 2024 Live Kerala News. All Rights Reserved.