ഗുജറാത്തും മധ്യപ്രദേശും ബിജെപിക്ക് നഷ്ടപ്പെടും; മോഡിയുടെ ഹൃദയമിടിപ്പ് കൂട്ടുന്ന സര്‍വേയുമായി ആര്‍എസ്എസ്

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്തും മധ്യപ്രദേശും ബിജെപിക്ക് നഷ്ടപ്പെടുമെന്ന് ആര്‍എസ്എസ് സര്‍വേ. 120 സീറ്റോളം നേടി കോണ്‍ഗ്രസ് മധ്യപ്രദേശ് നേടുമ്പോള്‍ ബിജെപിക്ക് ഏറിയാല്‍ 60 സീറ്റ് വരെ മാത്രമേ ലഭിക്കൂ എന്നാണ് സര്‍വേ ഫലം. ഐഎഎന്‍എസ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗുജറാത്ത് മോഡല്‍ വികസം എന്ന തുരുപ്പ് ചീട്ട് ഇത്തവണ ഫലം ചെയ്‌തേക്കില്ല. അതിനാല്‍ ഗുജറാത്ത് നഷ്ടപ്പെടുമെന്നാണ് സര്‍വേയിലുള്ളത്. നേരത്തെ പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 193ല്‍ 113 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 ബിജെപി സ്ഥാനാര്‍ത്ഥികള്‍ 5000ല്‍ താഴെ വോട്ടുകള്‍ക്കാണ് ജയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പട്ടേല്‍ പ്രക്ഷോഭം, ഒബിസി പ്രക്ഷോഭം, ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിലുള്ള ദളിത് പ്രക്ഷോഭം എന്നിവ ബിജെപിയെ സാരമായി ബാധിക്കും. ജിഎസ്ടി വന്നത് വ്യവസായികളെയും പിണക്കിയിട്ടുണ്ട്. മനുഷ്യാവകാശ സംഘടനകളും ബിജെപിക്കെതിരെ പ്രചരണത്തിലാണ് ഇക്കാരണങ്ങള്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് തടയുമെന്നതാണ് സര്‍വേയിലുള്ളതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

© 2022 Live Kerala News. All Rights Reserved.