ഹോട്ടലുകളില്‍ ജിഎസ്ടിയുടെ പേരില്‍ നടക്കുന്നത് കോടികളുടെ തട്ടിപ്പ്. ചരക്കു സേവന നികുതി വകുപ്പ് ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കോടികളുടെ നികുതി നഷ്ടമാണ്. സംസ്ഥാനത്തെ ഹോട്ടലുകളില്‍ 4,400 എണ്ണം മാത്രമാണ് ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്തതെന്നും പരിശോധനയില്‍ കണ്ടെത്തി. 35,000 ഹോട്ടലുകളെങ്കിലും ജിഎസ്ടിയുടെ പരിധിയില്‍ വരേണ്ടതാണ്. പ്രതിവര്‍ഷം 20ലക്ഷത്തില്‍ കൂടുതല്‍ വിറ്റുവരവുള്ള ഹോട്ടലുകള്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ചരക്ക് സേവന നികുതി വകുപ്പിന്‍റെ പരിശോധനയില്‍ സംസ്ഥാനത്തെ ഭൂരിഭാഗം ഹോട്ടലുകളും ജിഎസ്ടി രജിസ്‌ട്രേഷന്‍ നടപ്പിലാക്കിയില്ലെന്ന് കണ്ടെത്തി. രാവിലെ പത്തുമുതല്‍ രാത്രി എട്ടുവരെയാണ് ഉദ്യോഗസ്ഥര്‍ ഹോട്ടലുകളില്‍ പരിശോധയ്ക്കായി എത്തിയത്. ഓരോ മണിക്കൂര്‍ ഇടവേളകളിലെ ബില്ല് പരിശോധിച്ചാണ് വരുമാനം സംഘം പരിശോധിക്കുക. ഉപഭോക്താക്കളില്‍ നിന്ന് വന്‍വില ഈടാക്കുകയും അത് സര്‍ക്കാരില്‍ ഏല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്ന ഹോട്ടലുകളെ കണ്ടെത്താനാണ് പരിശോധന നടത്തിയത്.

ഹോട്ടലുകളില്‍ ജിഎസ്ടിയുടെ പേരില്‍ നടക്കുന്നത് കോടികളുടെ തട്ടിപ്പ്. ചരക്കു സേവന നികുതി വകുപ്പ് ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കോടികളുടെ നികുതി നഷ്ടമാണ്. സംസ്ഥാനത്തെ ഹോട്ടലുകളില്‍ 4,400 എണ്ണം മാത്രമാണ് ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്തതെന്നും പരിശോധനയില്‍ കണ്ടെത്തി. 35,000 ഹോട്ടലുകളെങ്കിലും ജിഎസ്ടിയുടെ പരിധിയില്‍ വരേണ്ടതാണ്.
പ്രതിവര്‍ഷം 20ലക്ഷത്തില്‍ കൂടുതല്‍ വിറ്റുവരവുള്ള ഹോട്ടലുകള്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ചരക്ക് സേവന നികുതി വകുപ്പിന്‍റെ പരിശോധനയില്‍ സംസ്ഥാനത്തെ ഭൂരിഭാഗം ഹോട്ടലുകളും ജിഎസ്ടി രജിസ്‌ട്രേഷന്‍ നടപ്പിലാക്കിയില്ലെന്ന് കണ്ടെത്തി.
രാവിലെ പത്തുമുതല്‍ രാത്രി എട്ടുവരെയാണ് ഉദ്യോഗസ്ഥര്‍ ഹോട്ടലുകളില്‍ പരിശോധയ്ക്കായി എത്തിയത്. ഓരോ മണിക്കൂര്‍ ഇടവേളകളിലെ ബില്ല് പരിശോധിച്ചാണ് വരുമാനം സംഘം പരിശോധിക്കുക.

ഉപഭോക്താക്കളില്‍ നിന്ന് വന്‍വില ഈടാക്കുകയും അത് സര്‍ക്കാരില്‍ ഏല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്ന ഹോട്ടലുകളെ കണ്ടെത്താനാണ് പരിശോധന നടത്തിയത്.

© 2024 Live Kerala News. All Rights Reserved.