‘ഷാര്‍ജയില്‍ തടവിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കും’; മലയാളികളെ വിട്ടയക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തിന് ഷാര്‍ജ സുല്‍ത്താന്റെ വാഗ്ദാനം

തിരുവനന്തപുരം: ഷാര്‍ജയില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമി. ക്രിമിനല്‍ കേസുകളില്‍ ഇല്ലാത്തവര്‍ക്കാണ് മോചനം നല്‍കുക. ചെറിയ കുറ്റങ്ങളില്‍ മൂന്ന് വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ ഇന്ത്യക്കാര്‍ക്ക് അവിടെത്തന്നെ ജോലി നല്‍കുമെന്നും മുഹമ്മദ് ഖാസിമി പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഡി ലിറ്റ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും ഷാര്‍ജ സുല്‍ത്താനും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.

ഷാര്‍ജയില്‍ തടവില്‍ കഴിയുന്ന മലയാളികളടക്കമുള്ളവരെ മോചിപ്പിച്ച് ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഡി ലിറ്റ് സ്വീകരണച്ചടങ്ങില്‍ മോചനവിവരം ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമി പ്രഖ്യാപിച്ചത്.

© 2022 Live Kerala News. All Rights Reserved.