സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ മൂന്നു മണിക്ക്; ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രിക്ക് കൈമാറും

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ജസ്റ്റിസ് ശിവരാജന്‍ നാളെ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. നാളെ മൂന്നുമണിക്കാണ് കേരള രാഷ്ട്രീയത്തെ വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് വലിച്ചിട്ട സോളാര്‍ തട്ടിപ്പ് അന്വേഷിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ജസ്റ്റിസ് ജി.ശിവരാജന്‍ അധ്യക്ഷനായ സോളാര്‍ കമ്മീഷന്റെ കാലാവധി 27ന് കഴിയാനിരിക്കെയാണ് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
2013 ഒക്ടോബര്‍ 26 നാണ് സോളാര്‍ കേസ് അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജന്‍ അധ്യക്ഷനായ കമ്മീഷനെ നിയമിച്ചത്. രണ്ടുവട്ടം കമ്മീഷന് കാലാവധി നീട്ടിക്കൊടുത്തിരുന്നു. അവസാനം നിശ്ചയിച്ച സമയം 27ന് അവസാനിക്കുമെന്നിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ടീം സോളാര്‍ എന്ന കമ്പനി സംസ്ഥാനത്ത് സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയത്. കേസില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് പങ്കുണ്ടെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്നവര്‍ സോളാര്‍ കമ്പനിയുടെ ഉടമയായ സരിത എസ് നായരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും രേഖകളും ഫോണ്‍ വിവരങ്ങളും പുറത്തുവന്നു.
ഉമ്മന്‍ചാണ്ടിയേയും സോളാര്‍ അന്വേഷണ കമ്മീഷന്‍ വിസ്തരിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.