എഴുത്തുകാരന്‍ കാഞ്ച ഐലയ്യക്ക് നേരെ ആക്രമണം

എഴുത്തുകാരന്‍ കാഞ്ച ഐലയ്യക്ക് നേരെ ആക്രമണം. തെലുങ്കാനയിലെ വാറങ്കലില്‍ ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന കാഞ്ചയ്യയെ വൈശ്യവിഭാഗത്തില്‍പ്പെട്ട നാലംഗ സംഘം കാര്‍ തടഞ്ഞ് ആക്രമിക്കുകയായിരുന്നു.
അംബേദ്കര്‍ സ്‌ക്വയറില്‍ സംഘടിച്ച സംഘം കാഞ്ചയ്യയുടെ കാറിനു നേരെ കല്ലുകളും ചെരുപ്പുകളും എറിയുകയായിരുന്നു. ‘വൈശ്യര്‍ സാമൂഹിക കൊള്ളക്കാര്‍’ എന്ന പുസ്‌കത്തില്‍ വൈശ്യ സമുദായത്തെക്കുറിച്ച് തെറ്റായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വാറങ്കല്‍ പൊലീസ് സ്‌റ്റേഷനില്‍ കാഞ്ചയ്യ വധശ്രമത്തിന് പരാതി നല്‍കി.

അക്രമത്തില്‍ പ്രതിഷേധിച്ച് നൂറിലധികം ദളിതര്‍ പൊലീസ് സ്‌റ്റേഷനിലെത്തി. അക്രമികള്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് മുദ്രവാക്യം വിളിച്ചാണ് പ്രതിഷേധക്കാര്‍ രംഗത്തിറങ്ങിയത്.

© 2022 Live Kerala News. All Rights Reserved.