ഹാദിയ കേസില്‍ കേരള വനിതാകമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കും. അവകാശലംഘനം നേരിടുന്നുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വനിതാകമ്മീഷനില്‍ നിന്നും ഇത്തരത്തിലൊരു നീക്കം. ഹാദിയയെ സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുളള അംഗീകാരം തേടാനാണ് വനിതാകമ്മീഷന്‍ സുപ്രീംകോടതി വഴി ശ്രമിക്കുന്നത്.
സ്ത്രീപക്ഷ ഇടപെടല്‍ കമ്മീഷന്റെ ദൗത്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. നിലവിലെ അവസ്ഥയില്‍ സാമൂഹിക സാഹചര്യം കലുഷിതമാകാതിരിക്കാനുളള നീക്കമാണ് വനിതാകമ്മീഷന്‍ നടത്തുന്നതെന്നും അവര്‍ പറഞ്ഞു. ഹാദിയയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുളളതിനാല്‍ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുമെന്ന് വനിതാകൂട്ടായ്മ ഇന്നലെ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു.