‘നോട്ട് നിരോധനം അനാവശ്യമായ സാഹസികത’; സമ്പത്ത് വ്യവസ്ഥയെ തളര്‍ത്തിയെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: നോട്ട് നിരോധനം അനാവശ്യമായ സാഹസികതെയെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച് പുറകോട്ടു പോകുന്നതിന് പിന്നില്‍ കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ച നോട്ട് നിരോധനമാണെന്നും സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി.

“നോട്ട് നിരോധനം ആവശ്യമാണെന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല. അത് സാങ്കേതികമായും സാമ്പത്തികമായും അനാവശ്യമായ സാഹസികതയായിരുന്നു.”
മന്‍മോഹന്‍ സിങ്

2016 നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് വ്യവസായിക മേഖലയേയും സാധാരണ ജനജീവിതത്തെയും ഒരുപോലെ ബാധിച്ചിരുന്നു.
യുപിഎ ഭരണത്തില്‍ രാജ്യത്ത് 35-37 ശതമാനം വരെ സാമ്പത്തിക നിക്ഷേപം ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ ഇത് 30 ശതമാനമായി ചുരുങ്ങിയെന്നും മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി.

© 2022 Live Kerala News. All Rights Reserved.