ഒാണം ബമ്പര്‍ നറുക്കെടുത്തു; ഭാഗ്യശാലിയെ കാത്ത് കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ലോട്ടറി ഒന്നാം സമ്മാനം AJ 442876 എന്ന ടിക്കറ്റിന് ലഭിച്ചു. പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറിയിലെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനതുകയാണിത്.
തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്. ആദ്യം തെരഞ്ഞെടുത്ത ടിക്കറ്റ് അച്ചടിക്കാത്തതാണെന്ന് കണ്ടെത്തിയതോടെ വീണ്ടും നറുക്കെടുക്കുകയായിരുന്നു. 250 രൂപയാണ് ഒരു ടിക്കറ്റിന് ഈടാക്കിയത്.

© 2023 Live Kerala News. All Rights Reserved.