ഹോളിവുഡ് താരം നതാലിയാ രാമോസിനൊപ്പം രാഹുല്‍ ഗാന്ധി; ചിത്രത്തിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയും സജീവം

രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഹോളിവുഡ് ചലച്ചിത്ര നടിയുമായുളള ചിത്രം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. സ്പാനിഷ് ചലച്ചിത്ര നടി നതാലിയാ രാമോസാണ് രാഹുലിനൊപ്പം ചിത്രത്തിലുളളത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചലച്ചിത്ര നടി തന്നെയാണ് രാഹൂലിനൊപ്പമുളള ചിത്രം പുറത്തുവിട്ടത്.

വാക്ചാതുരിയും ദീര്‍ഘവീക്ഷണവുമുളള രാഹുല്‍ ഗാന്ധിക്കൊപ്പമായിരുന്നു ഇന്നലെ രാത്രിയെന്നാണ് ട്വിറ്ററില്‍ ഫോട്ടൊക്കൊപ്പം രേഖപ്പെടുത്തിയിരിക്കുന്നത്. താന്‍ വളരെ അനുഗ്രഹീതയാണെന്ന് തോന്നുന്നുവെന്നും നതാലിയ രാമോസ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിക്കുന്നതും.

© 2022 Live Kerala News. All Rights Reserved.