‘ദാവൂദ് പാകിസ്താനില്‍ തന്നെ’; ഇന്ത്യയുടെ വാദങ്ങളെ ബലപ്പെടുത്തുന്ന മൊഴിയുമായി പിടിയിലായ സഹോദരന്‍ ഇക്ബാല്‍ കസ്ക്കര്‍

മുംബെെ: കുപ്രസിദ്ധ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന് പിടിയിലുണ്ടെന്ന് പിടിയിലായ സഹോദരന്‍ ഇക്ബാല്‍ കസ്‌ക്കര്‍. രഹസ്യാന്വേഷണ വിഭാഗത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തിങ്കളാഴ്ച്ച രാത്രിയാണ് മുംബൈയില്‍ നിന്ന് ഇക്ബാല്‍ കസ്‌ക്കറെ പൊലീസ് അറസ്റ്റ് ചെയ്തത്. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇക്ബാല്‍ കസ്‌ക്കറില്‍ നിന്നും ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
സഹോദരന്‍ അനീസ് ഇബ്രാഹിം ദാവൂദിനൊപ്പമാണ് കഴിയുന്നത്. ഫോണ്‍ ചോര്‍ത്തുമെന്ന ഭയത്തില്‍ ദാവൂദ് വിളിക്കാറില്ലെന്നും കസ്‌ക്കര്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ദാവൂദ് പാകിസ്താനിലാണെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

1989-90 കാലയളവിലാണ് ഇക്ബാല്‍ കസ്‌ക്കറെ ഇന്ത്യ വിടുന്നത്. യുഎയിലായിരുന്ന കസ്‌ക്കറെ 2003ലാണ് ഇന്ത്യയില്‍ തിരികെ എത്തിയത്.

© 2022 Live Kerala News. All Rights Reserved.