ഫാദര്‍ ടോം ഉഴുന്നാലില്‍ ഒക്ടോബര്‍ ഒന്നിന് കേരളത്തിലെത്തും

യെമനില്‍ ഐഎസ് ഭീകര്‍ തട്ടികൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലില്‍ അടുത്ത വ്യാഴാഴ്ച്ച രാവിലെ റോമില്‍ നിന്ന് ഡല്‍ഹിയിലെത്തും. ഡല്‍ഹിയില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രിയുമായും, വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യേഗസ്ഥരുമായും ഫാദര്‍ കൂടിക്കാഴ്ച്ച നടത്തും.
വ്യാഴാഴ്ച്ച വൈകിട്ട് ഉഴുന്നാലിലില്‍ സലേഷ്യന്‍ സഭയുടെ ആസ്ഥാനമായി ബംഗളുരുവിലേക്ക് മടങ്ങും. വെള്ളിയാഴ്ച്ച കര്‍ണാടക മുഖ്യമന്ത്രിയെ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഫാദറിന് ഒരു പൗര സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്നിന് ടോം ഉഴുന്നാലില്‍ കേരളത്തിലെത്തും.
യെമനില്‍ ഭീകരരുടെ താവളത്തില്‍ നിന്ന് 18 മാസത്തെ തടവിനു ശേഷം മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍ സെലേഷ്യന്‍ ആസ്ഥാനത്ത് വച്ച് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

© 2022 Live Kerala News. All Rights Reserved.