തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് സമ്മതിച്ച് രാഹുല്‍ ഗാന്ധി; മോഡി ഭരണത്തിലും സ്ഥിതിയില്‍ മാറ്റമില്ല

കോണ്‍ഗ്രസ് ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേരിക്കയിലെ പ്രിന്‍സിട്ടണ്‍ സര്‍വ്വകലാശാലയിലാണ് യുപിഎ ഭരണത്തില്‍ രാജ്യത്ത് കൂടുതല്‍ തൊഴിലസരങ്ങള്‍ ഉണ്ടായില്ല എന്ന് രാഹുല്‍ തുറന്നു സമ്മതിച്ചത്.
കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുമെന്ന വാഗ്ധാനവുമായെത്തിയ നരേന്ദ്ര മോഡി സര്‍ക്കാരും മുന്നു വര്‍ഷമായിട്ടും ഇന്ത്യയിലെ തൊഴിലില്ലായ്മ എന്ന വലിയ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയില്ലെന്നും രാഹുല്‍ പ്രിന്‍സട്ടണ്‍ സര്‍വ്വകലാശാലയില്‍ പറഞ്ഞു. യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതില്‍ എന്‍ഡിഎ പരാജയമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഒരാഴ്ച്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനിടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ ആഴ്ച്ച അമേരിക്കയിലെ തന്നെ മറ്റൊരു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ അടുത്ത പ്രധാനമന്ത്രിയാകാനും പാര്‍ട്ടിയെ നയിക്കാനും തയ്യാറാണെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു.

© 2022 Live Kerala News. All Rights Reserved.