എഡിജിപി ടോമിന്‍ തച്ചങ്കരി ഉള്‍പ്പെടെ നാലുപേര്‍ക്ക് ഡിജിപി റാങ്ക് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥരും എഡിജിപിമാരുമായ ജയില്‍ മേധാവി ആര്‍.ശ്രീലേഖ, എസ്പിജി ഡയറക്ടര്‍ അരുണ്‍കുമാര്‍ സിന്‍ഹ, സുദേഷ്‌കുമാര്‍ എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്.
നിലവില്‍ സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ഡിജിപി പദവിയില്‍ നാലു ഉദ്യോഗസ്ഥരുണ്ട്. അംഗീകാരമില്ലാത്ത നാലുപേര്‍ക്കും എഡിജിപിയുടെ ശമ്പളമാണ് ലഭിക്കുന്നതും. നേരത്തെ ഇവര്‍ക്ക് ഡിജിപി പദവി നല്‍കണമെന്ന് സ്‌ക്രീനിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ഐഎഎസുകാര്‍ക്ക് ചീഫ് സെക്രട്ടറി പദവി നല്‍കിയതിന്റെ തുടര്‍ച്ചയാണ് ഐപിഎസുകാര്‍ക്ക് ഇത് നല്‍കാന്‍ ശുപാര്‍ശ ചെയ്തത്.