എംബിബിഎസ് പ്രവേശനത്തിന് പകരം നേടിയത് ഡെന്‍റല്‍ സീറ്റ്; ഹൈദരബാദില്‍ യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തീ കൊളുത്തി കൊന്നു

എംബിബിഎസ് പ്രവേശനത്തിന് സീറ്റ് നേടിയില്ലെന്ന കാരണത്താല്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് തീ കൊളുത്തി കൊലപ്പെടുത്തിയതായി പൊലീസ് നിഗമനം. 25 കാരിയായ ഹരിക കുമാര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവായ റുഷി കുമാറിനെയും കുടുംബാംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സോഫ്വെയര്‍ എഞ്ചിനീയര്‍ റുഷി കുമാര്‍.
ഹൈദരാബാദിലെ എല്‍ബി നഗറിലെ കോളനിയില്‍ ഞാറാഴ്ച്ച രാത്രിയാണ് സംഭവം. ഹരികയ്ക്ക് തീ കൊളുത്തിയതിന് ശേഷം യുവതിയുടെ അമ്മയെ വിളിച്ച് ഇത് അറിയിച്ചിരുന്നതായും പൊലീസ് പറയുന്നു. ഹരിക ആത്മഹത്യ ചെയ്തെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ കൊലപാതകം എന്ന് സംശയം തോന്നിയ പൊലീസ് ഉടനെ റൂഷി കുമാറിനെയും വീട്ടുകാരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊലപാകം ആസൂത്രണം ചെയ്തതിനും സ്ത്രീധനത്തെ ചൊല്ലി യുവതിയെ ഉപദ്രവിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
മെഡിക്കല്‍ സീറ്റ് നേടുന്നതിനുള്ള പരിശ്രമങ്ങളിലായിരുന്നു ഹരിക. പക്ഷെ ഇത്തവണയും മികച്ച റാങ്ക് നേടാനായില്ല. ഡെന്റല്‍ സര്‍ജറിക്ക് പ്രൈവറ്റ് കോളെജില്‍ അഡ്മിഷന്‍ ലഭിച്ചെങ്കിലും ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞ് റുഷിയും വീട്ടുകാരും ഭീഷണിപ്പെടുത്തിയിരുന്നതായി ഹരികയുടെ മാതാപിതാക്കള്‍ പറയുന്നു.

രണ്ട് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സ്ത്രീധനത്തെ ചൊല്ലിയും ഹരികയെ റുഷി ഉപദ്രവിച്ചിരുന്നതായി ഹരികയുടെ മാതാപിതാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ശേഷം തീയുടകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.

© 2022 Live Kerala News. All Rights Reserved.