ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ബസ്തറില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൂന്ന് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തു. ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡുമായി സുഖ്മ ജില്ലയിലെ രസതോങ് കാടുകളിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പൊലീസ് അറിയിച്ചു.

“ഡിആര്‍ജിയും മാവോയിസ്റ്റുകളും തമ്മില്‍ സുഖ്മ ജില്ലയിലെ രസതോങ് വനത്തില്‍ ഏറ്റുമുട്ടല്‍ നടന്നു. യൂണിഫോം ധരിച്ച രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് കണ്ടെത്തി.”
പൊലീസ്

12 ബോര്‍ റൈഫിളുകള്‍, മാവോയിസ്റ്റുകള്‍ തദ്ദേശീയമായി നിര്‍മ്മിച്ച ‘ഭാര്‍മര്‍’ തോക്കുകള്‍, വയര്‍ലെസ് സെറ്റ്, 13 ഡിറ്റണേറ്ററുകള്‍, കോഡെക്‌സ് വയര്‍, റേഡിയോ, സോളാര്‍ പ്ലേറ്റുകള്‍, ബാഗുകള്‍ എന്നിവ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി.
അറസ്റ്റ് ചെയ്യപ്പെട്ട മാവോയിസ്റ്റുകളില്‍ രണ്ട് പേര്‍ നാരായണ്‍പൂര്‍ ജില്ലയില്‍ നിന്നും ഒരാള്‍ ബിജാപൂരില്‍ നിന്നുമാണ് പിടിയിലായത്. ബിജാപൂരില്‍ നിന്ന് പോഡിയം മാര എന്ന മാവോവാദി പ്രവര്‍ത്തകനെയാണ് പിടികൂടിയത്.

© 2024 Live Kerala News. All Rights Reserved.