മൂകാംബിക ക്ഷേത്രത്തില്‍ ദിലീപിനായി പി.പി മുകുന്ദന്റെ ദോഷപരിഹാര പൂജ

നടന്‍ ദിലീപിന് വേണ്ടി ബിജെപി മുന്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി.പി മുകുന്ദന്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദോഷപരിഹാര പൂജ നടത്തി. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് ദോഷം തീര്‍ന്ന് വ്യക്തിപരമായ നേട്ടങ്ങളും നന്മയും സംഭവിക്കാനാണ് പൂജയെന്നും മുകുന്ദന്‍ പറഞ്ഞു. വളരെ നാളുകളായി ദിലീപുമായി വ്യക്തിപരമായി സൗഹൃദമുളളയാളാണ് കണ്ണൂര്‍ മണത്തണ സ്വദേശിയായ മുകുന്ദന്‍. ഐശ്യര്യത്തിനും ദോഷപരിഹാരത്തിനുമായി ചെയ്യാറുളള സങ്കല്‍പ്പം എന്ന പൂജയാണ് രാവിലെ എട്ടേകാലോടെ ചെയ്തത്.

© 2022 Live Kerala News. All Rights Reserved.