റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഒഴിപ്പിക്കണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍; അഭയാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നു

റോഹിന്‍ങ്ക്യന്‍ മുസ്ലിം അഭയാര്‍ത്ഥികളെ ഒഴിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അഭയാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നു. ബംഗാള്‍, ത്രിപുര, മ്യാന്‍മര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഐഎസ്, ഐസ്ഐ ബന്ധമുണ്ട്. കേസ് പരിഗണിക്കുന്നത് കോടതി ഒക്ടോബര്‍ 3 ലേക്ക് മാറ്റി. ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ അഭയാര്‍ത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജീവന് സുരക്ഷിതത്വമില്ലാത്ത മ്യാന്‍മറിലേക്ക് തന്നെ തിരിച്ചയക്കാനുളള നീക്കം അഭയാര്‍ത്ഥികളുടെ മൗലികാവകാശങ്ങളുടെയും അന്താരാഷ്ട്ര മര്യാദകളുടെയും ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഇന്ത്യന്‍ പൗരന്മാരല്ലാത്തതിനാല്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭരണഘടനാപരമായ മൗലികാവകാശങ്ങള്‍ ഇല്ലെന്നും അതിനാല്‍ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ചീഫ് ജസ്റ്റിസ് ദീപ്ക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

–– ADVERTISEMENT ––

© 2022 Live Kerala News. All Rights Reserved.