‘നാദിര്‍ഷായ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല; കാവ്യയ്‌ക്കെതിരെ അന്വേഷണം നടക്കുന്നു’; കോടതിയെ വിവരങ്ങള്‍ അറിയിക്കുമെന്ന് അന്വേഷണ സംഘം

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സംവിധായകനും നടനുമായ നാദിര്‍ഷായ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് അന്വേഷണ സംഘം. അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുകയാണ്. ഇന്ന് നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഇന്ന് ഹൈക്കോടതി തെളിവുകള്‍ ആവശ്യപ്പെട്ടാല്‍ സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെതിരെ അന്വേഷണം തുടരുകയാണെന്നും ഇതുവരെ പ്രതിയാക്കിയിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഇരുവരെയും ഇതുവരെ പ്രതികളാക്കിയിട്ടില്ലെന്നും അതേസമയം അന്വേഷണം നടക്കുന്ന കാര്യം കോടതിയെ അറിയിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരായ നാദിര്‍ഷായെ നാലരമണിക്കൂറിലേറെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

© 2022 Live Kerala News. All Rights Reserved.