തട്ടിക്കൊണ്ടു പോയ ഭീകരര്‍ തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍. പാസ്പാര്‍ട്ട് ഇല്ലാത്തതാണ് കേരളത്തില്‍ വരാന്‍ താമസിക്കുന്നത്. പത്തു ദിവസത്തിനകം ഇത് ശരിയാകുമെന്നും ഉടന്‍ കേരളത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
യെമനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടാം ഉഴുന്നാലില്‍ ഒന്നര വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് മോചിതനായത്. തന്നെ തട്ടിക്കൊണ്ടു പോയത് എന്തിനാണെന്ന് അറിയില്ലെന്നും മോചന ദ്രവ്യം നല്‍കിയിട്ടുണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പല കേന്ദ്രങ്ങളിലേക്കു തന്നെ മാറ്റിയിരുന്നു. കണ്ണു കെട്ടിയാണ് മാറ്റിയിരുന്നത്. പ്രമേഹത്തിനുള്ള മരുന്നും ഡോക്ടറുടെ സേവനവും അവര്‍ ഒരുക്കിത്തന്നു. ബന്ധിയാക്കപ്പെട്ട കാലയളവില്‍ ഒരിക്കല്‍ പോലും മോശമായി പെരുമാറിയിട്ടില്ല. അറബി മാത്രം സംസാരിച്ചിരുന്ന ഇവരോട് ആശയവിനിമയം ബുദ്ധിമുട്ടായിരുന്നു.-ഫാ. ടോം കൂട്ടിച്ചേര്‍ത്തു.