ലണ്ടന്‍ മെട്രോയില്‍ സ്‌ഫോടനം: നിരവധിപേര്‍ക്ക് പരിക്ക്

ലണ്ടന്‍ മെട്രോയിലെ തുരങ്കപാതയില്‍ സ്‌ഫോടനം. നിരവധി യാത്രക്കാര്‍ക്കു പരിക്കേറ്റു. സ്‌ഫോടനത്തെ തുടര്‍ന്ന് എഡ്ഗ്‌വയറിനും വിമ്പിള്‍ഡണും ഇടയ്ക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
പാര്‍സണ്‍ ഗ്രീന്‍ സ്റ്റേഷനിലുള്ള ട്രെയിനില്‍ പുലര്‍ച്ചെ 8.20നാണ് സ്‌ഫോടനമുണ്ടായത്. മുഖത്തു പൊള്ളലേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലണ്ടന്‍ പോലീസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലെത്തെത്തി അന്വേഷണം ആരംഭിച്ചു .