കോഴിക്കോട്: ശനിയാഴ്ച സിപിഐഎം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ നടന്‍ കമല്‍ഹാസന്‍ പങ്കെടുക്കില്ല. താന്‍ പരിപാടിയെ കുറിച്ച് അറിഞ്ഞിട്ട് പോലുമില്ലെന്നും തന്നോടാരും പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് കമല്‍ഹാസന്റെ പ്രതികരണം.
പരിപാടിയില്‍ പേര് വെച്ചത് തന്നെ ഞെട്ടിച്ചുവെന്ന് കമല്‍ . എന്നാല്‍ സെമിനാറിന് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. നടനോട് ചോദിക്കാതെ എകെജി സെന്ററില്‍ നിന്നുള്ളവരാണ് സംഘാടകരോട് പേരുള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്. തമിഴ് ഉന്നത നേതാവിന്റെ ഉറപ്പും കേരള നേതൃത്വത്തിന് ലഭിച്ചിരുന്നു.