റേഷന്‍ കാര്‍ഡിലെ തന്റെ പടം കണ്ട് വീട്ടമ്മ ഞെട്ടി; അരിയും മണ്ണെണ്ണയും മുടങ്ങില്ലെന്ന് അധികൃതര്‍

സേലം: ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട റേഷന്‍ കാര്‍ഡ് നല്‍കുന്നതിന് വേണ്ടിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സ്മാര്‍ട് പിഡിഎസ് കാര്‍ഡ് ഇറക്കിയത്. പുതിയ കാര്‍ഡ് കിട്ടി ആവേശത്തോടെ നോക്കിയ സേലത്തെ വീട്ടമ്മ ഗൃഹനാഥയായ തന്റെ ചിത്രം കണ്ട് ഞെട്ടി. കാരണം മറ്റൊന്നുമല്ല സരോജയെന്ന വീട്ടമ്മക്ക് പകരം കാജല്‍ അഗര്‍വാളിന്റെ ചിത്രമാണ് റേഷന്‍ കാര്‍ഡില്‍ ഉള്ളത്.
ഭാഗ്യത്തിന് പേര് യഥാര്‍ത്ഥത്തിലുള്ളതു തന്നെയായിരുന്നു. നിത്യോപയോഗ സാധനങ്ങളായ അരിയും മണ്ണെണ്ണയും ലഭിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് കുടുംബം ആശങ്കപ്പെടുന്നു.

എന്നാല്‍ കരാര്‍ ഏല്‍പ്പിച്ച കമ്പനിക്ക് കരാര്‍ സംഭവിച്ചതാണെന്നും ഉടന്‍ തന്നെ കാര്‍ഡ് മാറ്റി നല്‍കുെമന്നും അധികൃതര്‍ അറിയിച്ചു. അരിയും മണ്ണെണ്ണയും ലഭിക്കുമെന്നും അറിയിച്ചു.

© 2022 Live Kerala News. All Rights Reserved.