ത്രിപുരയില്‍ എസ്എഫ്ഐ-ടിഎസ്‌യു സഖ്യത്തിന് ഉജ്ജ്വല വിജയം; എബിവിപിയ്ക്ക് വീണ്ടും നിരാശ

ന്യൂഡല്‍ഹി: ത്രിപുരയിലെ കോളേജ് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ സഖ്യത്തിന് ഉജ്ജ്വല വിജയം. 22 കോളേജ് യൂണിയനുകളിലെ 778 സീറ്റില്‍ 751ലും എസ്എഫ്‌ഐ-ടിഎസ്യു സഖ്യം ജയിച്ചു. എബിവിപിയ്ക്ക് 27 സീറ്റ് മാത്രമാണ് നേടാനായത്.
എസ്എഫ്‌ഐ- ട്രൈബല്‍ സ്റ്റുഡന്റ്‌സ് സഖ്യം 530 സീറ്റിലും എതില്ലാതെയാണ് ജയിച്ചത്. മുതിര്‍ന്ന നേതാക്കളെയടക്കം ഇറക്കിയാണ് എബിവിപി പ്രചരണം നടത്തിയത്. എന്‍എസ്യുവിന് സീറ്റൊന്നും നേടാനായില്ല.

© 2022 Live Kerala News. All Rights Reserved.