ഡല്‍ഹിയില്‍ രാജധാനി എക്സ്പ്രസ് വീണ്ടും പാളം തെറ്റി; അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും കൂസലില്ലാതെ റെയില്‍വേ

ഡല്‍ഹി രാജധാനി എക്‌സ്പ്രസ് പാളം തെറ്റി. അവസാന കോച്ചാണ് അപകടത്തില്‍പ്പെട്ടത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേക്ക് പ്രേവേശിക്കവെ ഇന്നു രാവിലെ ആറുമണിക്കാണ് പാളം തെറ്റിയത്. ആളപായമോ ആര്‍ക്കും പരുക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സെപ്തംബറില്‍ ഇത് രണ്ടാം തവണ രാജധാനി എക്‌സ്പ്രസ് പാളം തെറ്റുന്നത്. ഒരാഴ്ച്ച മുന്‍പ് ഡല്‍ഹിയിലെ തന്നെ ശിവാജി പാലത്തിന് സമീപം രാജധാനി പാളം തെറ്റിയിരുന്നു.

ആഗ്‌സ്ത് 19ന് ഉത്തര്‍പ്രദേശില്‍ ഉത്ക്കല്‍ എക്സ്പ്രസ് പാളം തെറ്റി 23 പേര്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെ കാഫിയാത്ത് എക്‌സ്പ്രസിന്റെ ഒമ്പത് ബോഗികളും പാളം തെറ്റിയിരുന്നു. അപകടത്തില്‍ അമ്പതിലധികം പേര്‍ക്കാണ് പരുക്കേറ്റത്.

© 2022 Live Kerala News. All Rights Reserved.