Watch Video: സിനിമാ പ്രേമികളുടെ കഥയുമായി ‘ ഞാന്‍ സിനിമ മോഹി’ എത്തുന്നു.. നിരവധി സസ്‌പെന്‍സുമായി ഹൃസ്വചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

അനന്ദു രവീന്ദന്‍,
കോഴിക്കോട്:നിങ്ങള്‍ക്ക് സിനിമാമോഹമുണ്ടോ..? നിങ്ങള്‍ സിനിമയെ പ്രണയിക്കുന്നുണ്ടോ ..? എങ്കില്‍ നിങ്ങള്‍ കടന്നു പോയേക്കാവുന്ന വഴികള്‍ ഈ ചിത്രം നിങ്ങള്‍ക്ക് മുന്നില്‍ തുറന്നിടും ,അതുമല്ല ഒന്നുമില്ലായ്മയില്‍ നിന്ന്, സിനിമക്കാരനായ വ്യക്തി ആണോ നിങ്ങള്‍..? എങ്കില്‍ ഞങ്ങള്‍ ഇവടെ പറഞ്ഞു വെക്കുന്ന എല്ലാ വഴികളിലൂടെയും നിങ്ങള്‍ കടന്നു പോയിട്ടുണ്ടാവും . അതെ ഇതവന്റെ കഥയാണ്, സിനിമയെ ജീവനു തുല്ല്യംസ്‌നേഹിക്കുന്ന ഓരോ സിനിമ മോഹിയുടെയും കഥ..

പുതിയ ഷോര്‍ട്ട് ഫിലീമിനെക്കുറിച്ച് ചോദിച്ചപ്പോള്‍ യുവ സംവിധായകന്‍ പ്രിന്‍സിന്റെ വാക്കുകളാണിവ. പത്ത് മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ എട്ടുകാലി എന്നാ പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന് ശേഷം അതെ ടീം ഒന്നിക്കുന്ന ഹൃസ്വ ചിത്രം. ഇതിനകം ഒരു ലക്ഷത്തോളം ആളുകളാണ് ചിത്രം യുട്യൂബില്‍ കണ്ടത്. പ്രാദേശിക അവാര്‍ഡ് മുതല്‍ അന്തര്‍ദേശീയ അവാര്‍ഡ് വരെ ആദ്യ ഷോര്‍ട്ട് ഫിലീമിനെ തേടിയെത്തി.

‘ പേര് സൂചിപിക്കുന്നത് പോലെ തന്നെ, സിനിമാമോഹവും പേറി നടക്കുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ കഥയാണ് സിനിമ മോഹി. ബാലനും മഞ്ഞില്‍ വിരിഞ്ഞപൂക്കളും മലയാള സിനിമയില്‍ ഉണ്ടാക്കിയ വിപ്ലവ ചരിത്രം കേട്ടും,രാജമാണിക്ക്യവും ദൃശ്യവും, പ്രേമവും ഉണ്ടാക്കിയ ഊര്‍ജ്ജം അനുഭവിച്ചും, സിനിമാമോഹം തലക്ക് പിടിച്ച യുവത്വത്തിന്റെ കഥയാണിത്.’ പ്രിന്‍സ് വാചാലനായി.

എട്ടുകാലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടീം എട്ടുകാലി നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് ജിഷ്ണു ആര്‍ നായറും അശ്വിന്‍ പ്രകാശുമാണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കന്നത് നിധിന്‍ മനതണയും എഡിറ്റിംഗ് രജീഷ് രാജനുമാണ്

.’ കേവലം എഴുത്തുകാരനോ സംവിധായകനോ അല്ല സിനിമാമോഹി, ഒത്തിണക്കത്തോടെ പ്രവര്‍ത്തിച്ച, ഒരു പറ്റം സൗഹൃദങ്ങളുടെ വിയര്‍പ്പാണിത്.’ പ്രിന്‍സ് കൂട്ടിച്ചേര്‍ത്തു. നവാഗതരായ ധീരജ് ഡെന്നി,സുബിന്‍ പ്രിന്‍സ് ,അനസ്,അബി ,നീരജ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം ശ്രീനാഥ് നായര്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നു, മനു മഞ്ചിത്തിന്റെ വരികള്‍ക്ക് സാജന്‍ കെ റാമാണ് സംഗീതം നല്കിയിരിക്കുന്നത്.

‘ സിനിമാമോഹികളെ നിങ്ങള്‍ സ്വപ്നം മുറുകെ പിടിച്ചോളൂ ..ഈ ചിത്രം നിങ്ങളെ മുന്നോട്ട് നയിക്കും ,അതെ ഇനി ഉറക്കെ ഈ ലോകത്തോട് വിളിച്ചു പറഞ്ഞോളൂ …ഞാന്‍ സിനിമമോഹി ,ഞാന്‍ സിനിമാമോഹി.’

ആ യുവ സംവിധായകന്‍ പറഞ്ഞു നിര്‍ത്തിയത് ഇങ്ങനെ

Watch Video:..

 

Watch Video: എട്ടുകാലി

 

© 2024 Live Kerala News. All Rights Reserved.