‘പൊലീസ് എന്താണ് പറയുന്നതെന്ന് അറിയില്ല’; നാദിര്‍ഷ പണം നല്‍കിയോ എന്ന ചോദ്യത്തോട് ഒഴിഞ്ഞുമാറി പള്‍സര്‍ സുനി

നാദിര്‍ഷയില്‍ നിന്നും പണം വാങ്ങിയോ എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. പൊലീസ് എന്താണ് പറയുന്നതെന്നും എഴുതുന്നതെന്നും തനിക്കറിയില്ലെന്നും അത് കഴിഞ്ഞിട്ട് പ്രതികരിക്കാമെന്നുമായിരുന്നു സുനി പ്രതികരിച്ചത്. നാദിര്‍ഷായില്‍ നിന്നും ദിലീപീന്റെ നിര്‍ദേശപ്രകാരം സുനി 25000 രൂപ കൈപ്പറ്റിയെന്ന് സുനി മൊഴി നല്‍കിയിട്ടുണ്ടെന്നായിരുന്നു സൂചന.
റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നപ്പോഴായിരുന്നു സുനിയുടെ പ്രതികരണം. സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 27 വരെ നീട്ടി.
നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് സുനിക്ക് പണം നല്‍കിയെന്നായിരുന്നു സുനി മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാദിര്‍ഷായെ വീ്ണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചതെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സുനിയെ നിര്‍ബന്ധിപ്പിച്ച് തനിക്കെതിരെ മൊഴി നല്‍കിപ്പിക്കുകയാണെന്നാണ് നാദിര്‍ഷയുടെ വാദം. കേസില്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന ഹൈക്കോടതി പരിഗണിക്കും.

© 2022 Live Kerala News. All Rights Reserved.