‘ടോം ഉഴുന്നാലിലിന്റെ മോചനത്തിന് വെളിപ്പെടുത്താനാകാത്ത ധാരാളം ഇടപെടലുകള്‍ നടത്തി’; ഇന്ത്യ ഇടപെട്ടില്ലെന്ന വാദം തെറ്റാണെന്ന് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ ഇന്ത്യ ഇടപെട്ടിട്ടില്ലെന്ന് വാദം തെറ്റെന്ന് കേന്ദ്ര മന്ത്രി അല്‍ഫോ്ന്‍സ് കണ്ണന്താനം. ഇന്ത്യയുടെ ഇടപെടല്‍ ഇല്ലാതെ ഒരു ഇന്ത്യക്കാരനെ മോചിപ്പിച്ചുവെന്നത് തെറ്റായ പ്രചാരണം. മോചനത്തില്‍ വെളിപ്പെടുത്താനാകാത്ത ധാരളം ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു.
യെമനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടിപോയ ഫാ.ടാം ഉഴുന്നാലില്‍ മോചിതനായെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്ത് വന്നത്. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെലിനെ തുടര്‍ന്നാണ് മോചനം.ഒമാന്‍ സമയം പുലര്‍ച്ചെയാണ് ടോം ഉഴുന്നാലില്‍ മസ്‌കറ്റിലെത്തിയത്. മോചനത്തിന് വത്തിക്കാന്‍ ഇടപെടലും നിര്‍ണായകമായി. ഉഴുന്നാലില്‍ അവശനിലയിലെും റിപ്പോര്‍ട്ടുകളുണ്ട്. മോചനം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഇന്ത്യ മോശം രാജ്യമാണെന്ന് ചിത്രീകരിക്കാന്‍ മനപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുന്നുവെന്ന് മാധ്യമങ്ങളെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. രാജ്യം സുരക്ഷിതമല്ലെന്ന് വാദം ടൂറിസം മേഖലക്ക് തിരിച്ചടിയാണ്. വാഗമണ്ണില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കി ടൂറിസം വികസിപ്പിക്കണം. റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.