ദൈവത്തിന് നന്ദിയെന്ന് ഫാ.ടോം ഉഴുന്നാലില്‍; സന്തോഷമുണ്ടെന്ന് മന്ത്രി സുഷമ; ഫാ.ടോം വത്തിക്കാനിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍

ഭീകരരുടെ തടവില്‍ നിന്നും മോചിതനായതില്‍ നന്ദി അറിയിച്ച് ഫാം.ടോം ഉഴുന്നാലില്‍. ഒമാന്‍ സര്‍ക്കാരിനോടും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവരോടും ഫാം.ടോം നന്ദിയറിച്ചു.
ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ സന്തോഷമുണ്ടെന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് പ്രതികരിച്ചു. തന്റെ ഓദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് സുഷമാ സ്വരാജ് സന്തോഷം പങ്ക് വെച്ചത്. ഫാ. ടോം ഉഴുന്നാലില്‍ മോചിതനായെന്ന് കേന്ദ്രം സ്ഥിരീകരിക്കുകയും ചെയ്തു. മസ്ക്കറ്റില്‍ നിന്നും ഫാ.ടോം വത്തിക്കാനിലേക്ക് പോയതായാണ് സൂചന. വത്തിക്കാന്‍ ഇടപെടലിലാണ് വൈദികന്റെ മോചനം യാഥാര്‍ത്ഥ്യമായത്.

യെമനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടിപോയ ഫാ.ടാം ഉഴുന്നാലില്‍ മോചിതനായെന്ന വാര്‍ത്ത ഇന്നാണ് പുറത്ത് വരുന്നത്. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെലിനെ തുടര്‍ന്നാണ് മോചനം.ഒമാന്‍ സമയം ഇന്ന് പുലര്‍ച്ചെയാണ് ടോം ഉഴുന്നാലില്‍ മസ്‌കറ്റിലെത്തിയത്. മോചനത്തിന് വത്തിക്കാന്‍ ഇടപെടലും നിര്‍ണായകമായി. ഉഴുന്നാലില്‍ അവശനിലയിലെും റിപ്പോര്‍ട്ടുകളുണ്ട്. മോചനം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

© 2022 Live Kerala News. All Rights Reserved.