‘നടിയെ ആക്രമിക്കുന്നതിന് മുന്‍പ് നാദിര്‍ഷാ 25,000 രൂപ നല്‍കി’; പണം നല്‍കിയത് കട്ടപ്പനയിലെ ഋതിക് റോഷന്റെ സെറ്റില്‍ വെച്ചെന്നും പള്‍സര്‍ സുനിയുടെ മൊഴി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷായ്‌ക്കെതിരെ പള്‍സര്‍ സുനിയുടെ മൊഴി. നടിയെ ആക്രമിക്കുന്നതിന് തൊട്ടുമുന്‍പ് സംവിധായകന്‍ നാദിര്‍ഷാ 25,000 രൂപ നല്‍കി. ദിലീപ് പറഞ്ഞിട്ടാണ് ഈ പണം നാദിര്‍ഷാ നല്‍കിയത്. തൊടുപുഴയില്‍ ചിത്രീകരണം നടന്നുകൊണ്ടിരുന്ന കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ സൈറ്റില്‍ വെച്ചാണ് നാദിര്‍ഷായുടെ പക്കല്‍ നിന്നും പണം കൈപ്പറ്റിയത്.
പള്‍സര്‍ സുനി തൊടുപുഴയില്‍ എത്തിയത് മൊബൈല്‍ ടവര്‍ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായ നാദിര്‍ഷാ ഡിസ്ചാര്‍ജായിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെയാണ് പരിഗണിക്കുന്നതും. ഇതിനിടെ നാദിര്‍ഷായെ കസ്റ്റഡിയില്‍ എടുത്തേക്കുമെന്നും സൂചനയുണ്ട്.

© 2023 Live Kerala News. All Rights Reserved.