രാജ്യം ശുചിയായി സൂക്ഷിക്കുന്നവര്‍ക്കാണ് വന്ദേമാതരം ആലപിക്കാനുളള അര്‍ഹതയെന്ന് പ്രധാനമന്ത്രി

രാജ്യത്തെ ശുചിയായി സൂക്ഷിക്കുന്നവര്‍ക്കാണ് വന്ദേമാതരം ആലപിക്കാന്‍ ആദ്യം അര്‍ഹതയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സര്‍വ്വകലാശാല തെരഞ്ഞെടുപ്പുകളില്‍ വിദ്യാര്‍ത്ഥികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന്യം നല്‍കണമെന്നും പ്രധാന മന്ത്രി പറഞ്ഞു.രാജ്യത്തെ ശുചിയാക്കുന്നവരാണ് ഭാരതമാതവിന്റെ യഥാര്‍ത്ഥ മക്കള്‍. അവര്‍ക്കാണ് വന്ദേമാതരം ആലപിക്കാന്‍ ആദ്യം അര്‍ഹത. ജന്മഭൂമി മലിനമാക്കാന്‍ നമുക്ക് അര്‍ഹതയില്ല.
നരേന്ദ്ര മോഡിസ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റഎ 125ാം വാര്‍ഷികത്തില്‍ വിജ്ഞാന്‍ ഭവനില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഏഷ്യ എന്ന ആശയം മുന്നോട്ട് വെച്ചത് വിവേകാനന്ദനാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
അതിനിടെ പ്രധാനമന്ത്രിയുടെ പ്രസംഗം നിര്‍ബന്ധിതമായും കേള്‍പ്പിക്കണമെന്ന യുജിസി ഉത്തരവിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉത്തരവ് നടപ്പിലാക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നരേന്ദ്ര മോഡിയുടെ പ്രസംഗ സംപ്രേക്ഷണം ചെയ്യുന്നതിനിടെ കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി തത്സമയ സംപ്രേക്ഷണം തടസ്സപ്പെടുത്തി.

© 2024 Live Kerala News. All Rights Reserved.