പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരനെതിരെ നടപടി; സിപിഒ അനീഷിനെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ജയിലിനുളളില്‍ സഹായിച്ച പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. കളമശേരി എ.ആര്‍ ക്യാംപിലെ സിപിഒ അനീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജയിലില്‍ നിന്നും പള്‍സര്‍ സുനിക്ക് ദിലീപിനെ ഫോണ്‍ വിളിക്കാനുളള സഹായങ്ങള്‍ ചെയ്തുകൊടുത്തത് അനീഷായിരുന്നു. കേസില്‍ പതിനാലാം പ്രതിയായ അനീഷിനെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. തുടര്‍ന്നാണ് വകുപ്പ്തല നടപടിക്ക് ശുപാര്‍ശ ചെയ്തതും.

© 2025 Live Kerala News. All Rights Reserved.