പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരനെതിരെ വകുപ്പ് തല നടപടിയെടുക്കും; നടപടി ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്ത് വിട്ടയച്ച കളമശ്ശേരി പൊലീസ് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷിനെതിരെ വകുപ്പ് തല നടപടിയെടുക്കും. നടപടി ആവശ്യപ്പെട്ട് അന്വേഷണ സംഘം ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തെളിവ് നശിപ്പിച്ചു, പ്രതിയെ സഹായിച്ചു എന്നീ കാര്യങ്ങളാണ് അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്.
പള്‍സര്‍ സുനിക്ക് ദീലീപുമായി ബന്ധപ്പെടാന്‍ അനീഷ് അവസമൊരുക്കിയെന്ന് കണ്ടെത്തിയിരുന്നു. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായുമായി സംസാരിക്കാന്‍ ഇയാള്‍ പള്‍സര്‍ സുനിക്ക് ഫോണ്‍ നല്‍കിയിരുന്നു. സുനിയുടെ ശബ്ദസന്ദേശം റെക്കോഡ് ചെയ്ത് ദിലീപിന് അയച്ചുകൊടുക്കാന്‍ അനീഷ് ശ്രമിച്ചു.ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ കാക്കനാട്ടുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ‘ലക്ഷ്യ’യിലേക്ക് മൂന്ന് വട്ടം അനീഷ് ഫോണ്‍ ചെയ്തു.

–– ADVERTISEMENT ––

പള്‍സര്‍ സുനിയുടെ മൊഴിയിലും അനീഷിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുണ്ടായിരുന്നു. കാവല്‍ നിന്നപ്പോള്‍ ആക്രമത്തിന് പിന്നില്‍ ദിലീപാണെന്ന് സുനി അനീഷിനോട് പറഞ്ഞു. അറസ്റ്റ് ചെയ്ത ശേഷം അനീഷിനെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു.