മുരുകന്റെ മരണം: ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റിന് സാധ്യത തേടി പൊലീസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍

ചികിത്സ നിഷേധിക്കപ്പെട്ട് തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യാപേക്ഷയില്‍ കോടതി പൊലീസിനോട് ഫയലുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡോക്ടര്‍മാരുടെ അറസ്റ്റിനുളള സാധ്യത പൊലീസ് തേടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാരെ അന്വേഷണ സംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തിരുന്നു. കൊല്ലത്ത് വെച്ചാണ് ചോദ്യം ചെയ്തത്. കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചൈയ്യല്‍. വിദഗ്ദ സമിതി റിപ്പോര്‍ട്ട് വേണമെന്ന് സുപ്രീം കോടതി ഉത്തരവാണ് ഡോക്ടര്‍മാരുടെ അറസ്റ്റിന് തടസമായി നില്‍ക്കുന്നത്. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വിദഗ്ധ സമിതി റിപ്പോര്‍ട്ടായി കണക്കാക്കാനാണ് പൊലീസ് നീക്കം.
മുരുകന്റെ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. വിലപ്പെട്ട സമയം ആശുപത്രി അധികൃതരും ആംബുലന്‍സുകാരം തര്‍ക്കിച്ച് തീര്‍ത്തു ഇത് നിത്യ സംഭവമാണ്. മുരുകന്‍ ചികിത്സ നല്‍കാമായിരുന്നു. ഗുരുതരാവസ്ഥയിലുളള രോഗിയെ കൊണ്ടു വരുമ്പോഴുളള നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുളള അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

–– ADVERTISEMENT ––

ദേശീയ പാതയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ തിരുനെല്‍വേലി സ്വദേശിയായ മുരുകന് ഇക്കഴിഞ്ഞ് ആഗ്സത് ഏഴിനാണ് മരിച്ചത്. . പരുക്കേറ്റതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ആറ് ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും എല്ലാവരും ചികിത്സ നിഷേധിക്കുകയായിരുന്നു. കൂട്ടിരിക്കാന്‍ ആളില്ല, വെന്റിലേറ്ററില്ല, ന്യൂറോ സര്‍ജനില്ല എന്നീ കാരണങ്ങള്‍ പറഞ്ഞാണ് സ്വകാര്യ ആശുപത്രികള്‍ മുരുകന് ചികിത്സ നിഷേധിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളെജ്, അസീസിയ മെഡിക്കല്‍ കോളെജ്, മെഡിട്രിന ആശുപത്രി, കിംസ് ആശുപത്രി, തിരുവനന്തപുരം എസ്‌യുടി ആശുപത്രി എന്നിയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.